ജയറാമിനൊപ്പം വിജയ് സേതുപതി

വിക്രം വേദ, 96 എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഛായാഗ്രാഹകന്‍ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് സേതുപതി എത്തുന്നത്. ജയറാം നായകനാകുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാകും.സത്യം ഓഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

സംവിധായകന്‍ അരുണ്‍ കുമാറിന്റെ ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലാജി തരണീധരന്റെ സീതാകാതിയാണ് വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. പേട്ടയില്‍ രജനീകാന്തിന്റെ വില്ലനായും വിജയ് സേതുപതി വേഷമിട്ടിട്ടുണ്ട്. പേട്ട പൊങ്കല്‍ റിലീസായി എത്തും.

error: Content is protected !!