96 നടി വര്‍ഷ ബൊല്ലമ്മ വീണ്ടും മലയാളത്തിലേക്ക്…

യുവനടന്‍ ഗോഗുല്‍സുരേഷും ‘സകലകലാശാല’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ നിരഞ്ജും നായക വേഷത്തില്‍ എത്തുന്ന ‘സൂത്രക്കാരന്‍ റിലീസിന്’ ഒരുങ്ങുന്നു. അനില്‍ റാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
‘കല്യാണം’ ,’96’, ‘മന്ദാരം’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വര്‍ഷ ബൊല്ലമ്മ ചിത്രത്തില്‍ നായികയായെത്തുന്നു. ‘അശ്വതി’ എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് വര്‍ഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആസിഫ് അലി ചിത്രം മന്ദാരത്തിലെ ‘ചാരു’ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വര്‍ഷ
ഒരു ലൗ ട്രയാങ്കിള്‍ കഥയുമായാണ് സൂത്രക്കാരനിലെത്തുന്നത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് വരുകയും കുടുംബ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കി അവിടെ വീണുപോകുകയും ചെയ്യുന്ന അശ്വതിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് കഥാനായകന്മാര്‍. സ്മൃതി സിനിമാസിന്റ ബാനറില്‍ ടോമി.കെ.വര്‍ഗ്ഗീസ്, വിച്ചു ബാലമുരളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സൂത്രക്കാരന്‍’ ഇപ്പോള്‍ ചിത്രീകരണ വേളയിലാണ്. ചിത്രത്തിന്റെ കഥ, ഗാനരചന, സംഗീതം വിച്ചു ബാലമുരളിയുടെതാണ്.

error: Content is protected !!