വിക്രമിന്റെ മകന്‍ ധ്രുവ് നായകനാകുന്ന ‘വര്‍മ്മ’യുടെ ട്രെയിലര്‍ ഉടന്‍..

വിക്രമിന്റെ മകന്‍ ധ്രുവ് നായകനാകുന്ന പുതിയ ചിത്രം വര്‍മ്മയുടെ ട്രെയിലര്‍ 9 ന് പുറത്ത്‌വിടും. നടന്‍ സൂര്യയായിരിക്കും ട്രെയിലര്‍ പുറത്തു വിടുന്നത്. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിംഗ് ഫെബ്രുവരിയിലാണ്.

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് ആണ് വര്‍മ്മ. തെലുങ്കില്‍ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. മേഘയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റൈസ, ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് മുകേഷാണ്.

error: Content is protected !!