ധ്രുവ് വിക്രത്തിന് തിരിച്ചടി, പ്രിവ്യൂ ഇഷ്ടപ്പെടാത്തതിനാല്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍

വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റ ചിത്രം ആകേണ്ടിയിരുന്ന തമിഴ് ചിത്രം ‘വര്‍മ’ റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കളുടെ തീരുമാനം. വിജയ് ദേവരക്കൊണ്ടെ നായകനായെത്തി തെലുങ്കില്‍ വന്‍ വിജയം നേടിയ ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് പതിപ്പാണ് ‘വര്‍മ’. ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ചിത്രം റീ ഷൂട്ട് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രം ഉപേക്ഷിച്ചത്. ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും അറിയിച്ചു. നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി റീഷൂട്ട് ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

error: Content is protected !!