തമിഴ് ചിത്രം ഉയര്‍ന്ത മനിതനില്‍ ബിഗ്ബിയും

നടന്‍ അമിതാഭ് ബച്ചന്‍ തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രമായ് എത്തുന്നു. നടനും സംവിധായകനുമായ എസ് ജെ സൂര്യ നായകനാകുന്ന ഉയര്‍ന്ത മനിതന്‍ എന്ന ചിത്രത്തിലാണ് ബച്ചന്‍ അഭിനയിക്കുന്നത്. തമിള്‍വണനാണ് സംവിധായകന്‍. നായകവേഷത്തിനു തുല്യമായ വേഷമാണ് തമിള്‍വണന്‍ ബച്ചനായി കരുതിവച്ചിരിക്കുന്നത്. ചിത്രീകരണം മാര്‍ച്ച് ആദ്യവാരം തുടങ്ങും. 40 ദിവസത്തെ ഷൂട്ടിങ്ങാണ് ബച്ചനുണ്ടാകുക. തമിഴിനു പുറമെ ഹിന്ദിയിലും ചിത്രം ഒരുക്കും.

ഓഗസ്റ്റില്‍ രജനികാന്താണ് ഉയര്‍ന്ത മനിതന്റെ ആദ്യ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കിലും അമിതാഭ് ബച്ചന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബച്ചന്റെ ബോളിവുഡ് ചിത്രമായ ബദ്‌ല മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തും. അയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയിലാണ് ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

ചിരംജീവി നായകനാകുന്ന തെലുങ്ക് ചിത്രത്തിലും ബച്ചന്‍ ഉടന്‍ അഭിനയിക്കും. സൈറാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലാണ് ബച്ചന്‍ ചിരംജീവിക്കൊപ്പം അഭിനയിക്കുക.

error: Content is protected !!