ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി പാര്‍വതി ; ‘ഉയരെ’ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

മനു അശോകന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ഉയരെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പാര്‍വതി,ആസിഫ് അലി. ടൊവിനോ തോമസ്സ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രശസ്ത സംവിധായകനായിരുന്ന രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്നു മനു. ആസിഡ് ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്.

രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പി വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യത്തെ ചിത്രമാണ് ‘ഉയരെ’. മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. മുകേഷ് മുരളീധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

error: Content is protected !!