‘ഉയരെ’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

നടി പാര്‍വതി തിരുവോത്ത് പ്രധാനകഥാപാത്രമായെത്തുന്ന ചിത്രം ‘ഉയരെ’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന പല്ലവിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കൂടെ, മൈ സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി അഭിനയിക്കുന്ന ചിത്രമാണ് ഉയരെ. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ടൊവിനോയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം പ്രശസ്ത നിര്‍മ്മാതാവായ പി.വി ഗംഗാധരന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല മക്കളായ ഷേനുഗ, ഷേഗ്‌ന,ഷേര്‍ഗ എന്നിവര്‍ക്കാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മുംബൈ,ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

error: Content is protected !!