നീ മുകിലോ, പുതുമഴ മണിയോ..’ഉയരെ’യിലെ ഗാനം പുറത്തിറങ്ങി

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന ചിത്രം ‘ഉയരെ’യിലെ ഗാനം പുറത്തിറങ്ങി. ‘നീ മുകിലോ, പുതുമഴ മണിയോ..’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് നിര്‍വഹിച്ചത്.

ചിത്രത്തില്‍ ആസിഫ് അലിയും ടൊവിനോ തോമസും പ്രധാന കഥാപാത്രമായെത്തുന്നു. സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്ക്കാര്‍, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!