ഇന്ത്യന്‍ സേനയുടെ വീരകഥയുമായി ‘യുറി,ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’….

 

ഇന്ത്യന്‍ സായുധ സേന അതിന്റെ ശക്തിയും ലോകനിലവാരവും നിലനിര്‍ത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിന് അഭിനന്ദനമെന്നോളമാണ്  ഇന്ത്യന്‍ സേനയുടെ ഒരു സ്‌പെഷ്യല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റ കഥ പറയുന്ന ‘യുറി,ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അന്നേ ദിവസം പുറത്തിറങ്ങിയത്. ആര്‍ എസ് വി പി മൂവീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ 8മില്ല്യണ്‍ പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.

2016 സെപ്റ്റംബര്‍ 18 നാണ് ജമ്മു കാശ്മീറിലെ ബരമുള്ള ജില്ലയിലെ ‘യുറി’ എന്ന ഗ്രാമത്തില്‍ നടന്ന തീവ്രവാദികളുടെ ആക്രമണത്തില്‍ 19 ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. വൈകുന്നേരത്തോടെ ക്യാമ്പിനടുത്തെത്തിയ തീവ്രവാദികള്‍ നിര്‍ത്താതെ 3 മിനിറ്റ് നേരത്തോളം ഗ്രനേഡുകള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 6 മണിക്കൂറോളം നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ക്യാമ്പ് ആക്രമിച്ച നാല് തീവ്രവാദികളെയും സേന വധിച്ചു. പിന്നീട് ഇത് ഒരു മൂവ്‌മെന്റായ് മാറുകയും യുറിയിലെ എല്ലാ തീവ്രവാദി ഒളിത്താവങ്ങളും സേന നശിപ്പിക്കുകയും ചെയ്തു.

വിക്കി കൗശല്‍, പരേഷ് രാവല്‍, യാമി ഗൗതം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആദിത്യ ധാര്‍  രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം റോണി സ്‌ക്രൂവാല  നിര്‍മ്മിക്കുന്നു. പുതുവത്സരത്തില്‍ ജനുവരി 11ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

ട്രെയ്‌ലര്‍ കാണാം…

error: Content is protected !!