ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ പുതിയ ഗാനം കാണാം..

ജമ്മു കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഉറി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ചല്ല’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ആദിത്യ ധാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്നു.

ചിത്രത്തില്‍ നായകനായി എത്തുന്നത് വിക്കി കൗശല്‍ ആണ്. ചിത്രത്തില്‍ കമാന്‍ഡോ ആയാണ് താരമെത്തുന്നത്. യാമി ഗൗതം,കൃതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം ജനുവരി 11ന് തീയ്യേറ്ററുകളിലെത്തും.

2016 സെപ്റ്റംബര്‍ 18 നാണ് ജമ്മു കാശ്മീരിലെ ബാരമുള്ള ജില്ലയിലെ ‘യുറി’ എന്ന ഗ്രാമത്തില്‍ നടന്ന തീവ്രവാദികളുടെ ആക്രമണത്തില്‍ 19 ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. വൈകുന്നേരത്തോടെ ക്യാമ്പിനടുത്തെത്തിയ തീവ്രവാദികള്‍ നിര്‍ത്താതെ 3 മിനിറ്റ് നേരത്തോളം ഗ്രനേഡുകള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 6 മണിക്കൂറോളം നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ക്യാമ്പ് ആക്രമിച്ച നാല് തീവ്രവാദികളെയും സേന വധിച്ചു. പിന്നീട് ഇത് ഒരു മൂവ്‌മെന്റായ് മാറുകയും യുറിയിലെ എല്ലാ തീവ്രവാദി ഒളിത്താവങ്ങളും സേന നശിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 45 ഭീകരരാണ് കൊല്ലപ്പെട്ടത്.