അണ്ടര്‍വേള്‍ഡുമായ് ആസിഫ്

അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ ആസിഫലി നായകനായെത്തുന്ന ചിത്രമാണ് അണ്ടവേള്‍ഡ്. ഫര്‍ഹാന്‍ ഫാസിലും, ലാല്‍ ജൂനിയറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിഫോര്‍റ്റീന്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയില്‍ സംയുക്താ മേനോന്‍, കേതകി നാരായണന്‍, അമാല്‍ഡ എന്നിവര്‍ നായികമാരായി എത്തുന്നു.

തിരക്കഥ, സംഭാഷണം തയ്യാറാക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്‌സ് പുളിക്കനാണ്, കൊച്ചി, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.അണ്ടര്‍ വേള്‍ഡിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. വിജയ് സൂപ്പറും പൗര്‍ണമിയും, കക്ഷി അമ്മിണിപ്പിള്ള എന്നിവയാണ് ആസിഫിന്റെ മറ്റ് ചിത്രങ്ങള്‍.

error: Content is protected !!