ജാനുവിന് ശേഷം പേട്ടയില്‍ ‘സാരോ’യുടെ വേഷത്തില്‍ തൃഷയെത്തുന്നു…

96ലെ ജാനുവിന് ശേഷം പേട്ടയില്‍ സാരോയുടെ വേഷത്തില്‍ തൃഷയെത്തുന്നു…
പേട്ടയുടെ ഓഡിയോ ലോഞ്ചിന് ശേഷം സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ തൃഷയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുന്ന ‘സാരോ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. 96ല്‍ തൃഷ വിജയ് സേതുപതിക്കൊപ്പം ‘ജാനു’ എന്ന നായിക കഥാപാത്രത്തില്‍ എത്തിയത് പ്രേക്ഷകരുടെ മനസ്സില്‍ ഏറെ ഇടം നേടിയിരുന്നു. ഇപ്പോള്‍ പുതിയ ചിത്രത്തില്‍ തൃഷ രജനി കാന്തിന്റെ നായികയായും ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായും എത്തിയത് ട്രോളുകയാണ് ആരാധകര്‍. ഇതിനെ ഇഷ്ടപ്പെട്ടുകൊണ്ട് തൃഷ സ്വന്തം പേജില്‍ ഒരു ട്രോള്‍ പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പേട്ടയിലെ വിജയ് സേതുപതിയുടെയും നവാസുദ്ധീന്‍ സിദ്ധിക്കിന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു. രജനി കാന്തിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് പേട്ടയുടെ പ്രമോഷന് വളരെയധികം പ്രാധാന്യമാണ് അണിയറപ്പ്രവര്‍ത്തകരും ആരാധകരും നല്‍കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം എല്ലാവര്‍ക്കും രജനിയുടെ ജന്മദിനത്തില്‍ ഇടാനുള്ള കോമണ്‍ പ്രൊഫൈല്‍ ചിത്രവും പുറത്തിറക്കാനിരിക്കുകയാണ് പേട്ടയുടെ അണിയറപ്പ്രവര്‍ത്തകര്‍. പ്രെഫൈല്‍ ചിത്രം പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് തന്റെ ട്വിറ്റര്‍ പേജിലൂടെ വൈകുന്നേരം 6 മണിക്ക്പുറത്ത് വിടും…

തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ താഴെ….

തൃഷ പങ്കുവെച്ച ട്രോള്‍…

error: Content is protected !!