റിപ്പബ്ലിക് ദിനത്തില്‍ ‘കല്‍ക്കി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് ടൊവീനൊ..

എസ്രയെന്ന ചിത്രത്തിനുശേഷം നടന്‍ ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കല്‍ക്കിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ഡേ ദിനത്തില്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് താരം പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ ടൊവീനോയുടെ വേഷത്തിന് മമ്മൂട്ടി പണ്ട് അനശ്വരമാക്കിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഏറെ സാമ്യങ്ങളുണ്ടെന്നാണ് സൂചനകള്‍.

ഒരു സ്റ്റേഷനില്‍ നിന്നും വെളിച്ചത്തിലേക്കു നോക്കി തന്റെ കാക്കി വസ്ത്രം അണിയുന്ന ടൊവീനോയെയാണ് പോസ്റ്ററില്‍ കാണുന്നത്. സുജിന്‍ സുജാതനൊപ്പം പ്രവീണ്‍ പ്രഭാകരനാണ് ചിത്രത്തിന് വേണ്ടി കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രവീണ്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷണയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍, എഡിറ്റിങ്ങ് രഞ്ജിത് കുഴൂര്‍, സംഗീതം ജെയിംസ് ബിജോയ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

ടൊവീനൊ പങ്കുവെച്ച പോസ്റ്റര്‍ കാണാം..

error: Content is protected !!