തരംഗമായി ‘തഗ്ഗ് ലൈഫ്’ ട്രെയ്‌ലര്‍..

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇപ്പോള്‍ തരംഗമായി നില്‍ക്കുകയാണ് ഏതാനും യുവ കലാകരന്മാര്‍ ഒരുക്കുന്ന ‘തഗ്ഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. യുവത്വത്തിന്റെ തുടിപ്പും ന്യൂജെന്‍ രീതികളും തന്നെയാണ് ‘തഗ്ഗ്‌ലൈഫ്’ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു കളര്‍ഫുള്‍ എന്റര്‍റ്റെയ്‌നര്‍ ചിത്രം തന്നെയാണ് വെള്ളിത്തിരിയില്‍ ഒരുങ്ങുന്നത് എന്നതിന്റെ സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ തരുന്നത്. ചിത്രത്തിലെ ഹീറോയെ ഹൈലൈറ്റ് ചെയ്യുന്ന രംഗമാണ് ട്രെയ്‌ലറില്‍ ഉള്ളതെങ്കിലും ഹീറോ ആരാണെന്നുള്ള കാര്യം ഒരു സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍.

ഒമര്‍ ലുലുവിന്റെ ശിഷ്യനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒപ്പം ‘ഒരു അഡാര്‍ ലവ്’ സംഗീത സംവിധായകന്‍ സത്യജിത്തും ചിത്രത്തില്‍ പങ്കുചേരുന്നു. സത്യജിത്ത് ചിത്രത്തില്‍ ഒരു കഥാപാത്രമായും എത്തുന്നുണ്ട്. തന്റെ സ്വന്തം അധ്വാനം കൊണ്ട് പിന്നീട് ജീവിതത്തില്‍ വിജയം കൈവരിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ആകാശ് ജോണ്‍ കെന്നഡിയുടെ കഥ, തിരക്കഥ, സംഭാഷണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങളെയും തന്നെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. അന്‍സര്‍ ആഷ് ഛായാഗ്രഹണം, എഡിറ്റിങ്ങ് ലിജോ പോള്‍, ലിറിക്‌സ് ഫെജോ, സത്യജിത്ത് എന്നിവർ നിർവ്വഹിക്കുന്നു. നീണ്ടകര മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്രെയ്‌ലര്‍ കാണാം..

error: Content is protected !!