ജയലളിതയായി നിത്യ മേനോന്‍ ; ‘ദി അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്ക് ‘ദി അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്. ജയലളിതയുടെ രണ്ടാം ചരമ വാര്‍ഷികമായ ഡിസംബര്‍ 5നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജയലളിതയോട് ഏറെ സാദൃശ്യം തോന്നുന്നതാണ് പോസ്റ്ററിലെ നിത്യയുടെ ചിത്രം. മുഖത്തിന്റെ സാദൃശ്യം കൂടാതെ ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും നിത്യ ധരിച്ചിട്ടുണ്ട്. പ്രിയദര്‍ശിനിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

error: Content is protected !!