ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ  ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍  പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗായി എത്തുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ദ ആക്‌സിഡന്റല്‍  പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വിജയ് രത്‌നാകര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സോണിയ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. 3000 സ്‌ക്രീനുകളിലായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തും.

error: Content is protected !!