തട്ടുംപുറത്ത് അച്യുതനിലെ ലിറിക്കല്‍ വീഡിയോ കാണാം..

കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. ഗാനരചന അനില്‍ പനച്ചൂരാനാണ് നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും രാധിക നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലാല്‍ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയുംഎന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.പുതുമുഖം ശ്രവണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം ചിത്രത്തിന്റെഎഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സാണ് തട്ടുംപുറത്ത് അച്യുതന്‍ നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

error: Content is protected !!