തമിയുടെ ചിത്രീകരണം കൊയിലാണ്ടിയില്‍ ആരംഭിച്ചു

ഷൈന്‍ ടോം ചാക്കോ, സോഹന്‍ സിനുലാല്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തമിയുടെ ചിത്രീകരണം കൊയിലാണ്ടിയില്‍ ആരംഭിച്ചു. പുതുമുഖം ഗോപിക അനിലാണ് നായികയായെത്തുന്നത്. നവാഗതനായ ആര്‍.കെ. പ്രവീണാണ് തമി സംവിധാനം ചെയ്യുന്നത്. തിരക്കഥ തയ്യാറാക്കുന്നതും ആര്‍.കെ. പ്രവീണാണ്.

സുനില്‍ സുഖദ, ശശി കലിംഗ, ഷാജി ഷോ ഫൈന്‍, ശരണ്‍ എസ്.എസ്, നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്പ്യാര്‍, ക്ഷമ ശരണ്‍, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സ്‌കൈ ഹൈ’ എന്റര്‍ടൈയ്‌മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് സി. പിള്ളയാണ്. ഫൗസിയ അബൂബക്കര്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം നല്‍കുന്നു.

error: Content is protected !!