‘ടാക്‌സി വാല’ ഒരു സ്റ്റൈല്‍ അവലോകനം…

അര്‍ജുന്‍ റെഡ്ഡിക്കു ശേഷം ടാക്‌സി വാല എന്ന സിനിമയിലൂടെ തന്റെ സ്റ്റൈല്‍ കൊണ്ട് ആരാധകരെ വീണ്ടും കീഴടക്കാന്‍ ഇറങ്ങിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ ഹിറ്റ് നടന്‍ വിജയ് ദേവര്‍ക്കോണ്ട. ഇതിനു കാരണം മറ്റൊന്നുമല്ല. തെന്നിന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ മുഴുവന്‍ താരമാവാന്‍ തന്റെ ഒറ്റ കഥാപാത്രത്തിലൂടെ വിജയ്ക് കഴിഞ്ഞു എന്നതാണ്. ഐ എം ഡി ബി വിഷ് ലിസ്റ്റിലെ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ടാക്‌സി വാല.

ഇപ്പോള്‍ തന്റെ സിനിമക്കായ് പുതിയ പ്രമോഷന്‍ ടീസറുമായി എത്തിയിരിക്കുകയാണ് വിജയ് ദേവര്‍ക്കോണ്ട. തന്റെ സിനിമകളിലെല്ലാം പുലര്‍ത്തുന്ന അതേ സ്റ്റൈല്‍ മികവ് തന്നെയാണ് ടീസറിലും വിജയ് പുറത്തെടുത്തിട്ടുള്ളത്.

രാഹുല്‍ സന്‍ക്രിത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സായ് കുമാര്‍ റെഡ്ഡിയുടേതാണ്. പ്രിയങ്ക ജവാല്‍ക്കറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
ചെറുപ്പക്കാരായ സംവിധാകരും ചെറുപ്പക്കാരായ കലാകാരന്മാരും ഒന്നിക്കുന്ന ചിത്രം കാണികള്‍ക്ക് ഒരു പുതുമ നല്‍കുമെന്നത് തീര്‍ച്ചയാണ്. ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പ്രമോഷന്‍ ടീസര്‍ കാണാം….

error: Content is protected !!