”ആദ്യ സിനിമയുടെ കാര്യത്തില്‍ അവനെന്നെ തോല്‍പ്പിച്ചു…” ആത്മ സുഹൃത്തിന് ആശംസകളുമായി പ്രിഥ്വിരാജ്..

”11ല്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു സംവിധാനത്തിലുള്ള എന്റെ ആദ്യ പരീക്ഷണം നടത്തുന്നത്. ഒരു യഥാര്‍ത്ഥ ചിത്രം ആയിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഞാനും എന്റെ ഒരു സുഹൃത്തും ഒരു യഥാര്‍ത്ഥ മലയാള കഥയെഴുതാനുള്ള ഐഡിയയുമായി എത്തി. അതിന് അവന്‍ ദേവദാതന്‍ എന്ന് ഞങ്ങള്‍ പേരു നല്‍കിയതും അഭിനേതാക്കള്‍ക്ക് പറയാനായി അതില്‍ നല്ല കുറേ വരികളുണ്ടായിരുന്നതും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ചിത്രത്തിന്റെ ക്രെഡിറ്റ്‌സ് ഇങ്ങനെ ആയിരുന്നു. സംവിധാനം പ്രിഥ്വിരാജ് സുകുമാരന്‍, കഥ തിരക്കഥ സംഭാഷണം പ്രദീപ് ജി എസ്.. നമ്മുടെ സങ്കല്‍പ്പങ്ങളിലെ ആദ്യ സിനിമയുടെ കാര്യത്തില്‍ അവനെന്നെ തോല്‍പ്പിച്ചു.. എന്നാല്‍ അവന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സന്തോഷവാനാണ്.. ജി എസ് പ്രദീപിനും സ്വര്‍ണമത്സ്യത്തിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു.. ഇതാ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍..”

പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ട് തന്റെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ജി എസ് പ്രദീപ് കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമായ സ്വര്‍ണമത്സ്യങ്ങള്‍ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ തന്റ പേജിലൂടെ പുറത്ത് വിടുകയായിരുന്നു നടന്‍ പ്രിഥ്വിരാജ്. ചിത്രത്തിന്റെ പ്രമേയം പോലെ
തന്നെ ബാല്യത്തിലേക്കുള്ള ഒരു മടക്കയാത്രയിലൂടെയാണ് താരം ചിത്രത്തിന് ഒരു ആമുഖം നല്‍കിയിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ എന്ന മോഹന്‍ ലാല്‍ ചിത്രം അവസാന ഘട്ട പണിപ്പുരയിലാണ്.. ഇരുവരുടെയും സിനിമ സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍ ബാല്യത്തിന്റെ ആര്‍പ്പു വിളികളും പ്രേമേയമാകുന്ന സ്വര്‍ണമത്സ്യത്തിന് അനുയോജ്യമായ ഒരു സ്വാഗതം തന്നെയാണ് പ്രിഥ്വിരാജ് നല്‍കിയിരിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവും ജിഎസ് പ്രദീപ് ഒരുക്കുമ്പോള്‍ വിവ ഇന്‍ എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉത്തങ്ങ് ഹിതേന്ദ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ അഴഗപ്പന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രിഥിയെപ്പോലെ ബാല്യത്തിന്റെ എല്ലാ ഓര്‍മ്മകളിലേക്കും ഓരോ മലയാളിയും ചിത്രം കൂട്ടികൊണ്ട് പോകും എന്ന് പ്രത്യാശിക്കാം.

ഒഫീഷ്യല്‍ ട്രെയ്‌ലര്‍ താഴെ…

error: Content is protected !!