ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് തമിഴ് നടന്‍ സൂര്യ..

മികച്ച സാങ്കേതിക വിദ്യകള്‍ കൊണ്ടും അവതരണ ശൈലികൊണ്ടും ഒട്ടും കുറയാതെ പോയ കഥകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ആദിത്യ ധാര്‍ സംവിധാനം ചെയ്ത ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രം. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രത്തിന് പ്രശംസയുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ തന്നെയാണ് ചിത്രത്തിലെ അണിയറപ്പ്രവര്‍ത്തകരെയും നടന്‍ വിക്കി കൗശലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്തൊരു ഗംഭീരസിനിമയാണ് ഉറിയെന്നും ഇത്തരത്തിലുള്ള നിലാവാരമുള്ള സിനിമകള്‍ ചെയ്യുന്നതിന് നന്ദിയുണ്ടെന്നും അദ്ദേഹം യുറിയുടെ അണിയറപ്പ്രവര്‍ത്തകരോട് പറഞ്ഞു. ഒപ്പം ചിത്രത്തിലെ നായകന്‍ വിക്കി കൗശലിന്റെ അഭിനയത്തെയും അദ്ദേഹം പ്രശംസിച്ചു. താന്‍ ഏറെ ആദരിക്കുന്ന ഒരു നടനില്‍ നിന്ന് ഇത്തരം ഒരു അഭിനന്ദനം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണെന്ന് വിക്കിയും മറുപടി നല്‍കി.

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരുന്നു. ആദിത്യ ധാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൗതം ആണ് നായിക. ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്.. വിക്കി പങ്കുവെച്ച ട്വീറ്റ് താഴെ…

error: Content is protected !!