നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ താരം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്..

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയുടെ ഭാഗമാകുന്നു. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തുന്നത്. ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന ‘തമിഴരശന്‍’ എന്ന ചിത്രത്തിന്റെ ഭാഗമായതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചു. 2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പുതിയ ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് അദ്ദേഹമെത്തുന്നത് എന്നാണ് സൂചനകള്‍.

സംഗീത സംവിധായകനില്‍ നിന്നും നടനിലേക്ക് വഴിമാറിയ വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്പീശന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. വലിയൊരു ടീം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍ ഡി രാജശേഖറാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ഭുവന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്എന്‍എസ് മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

അദ്ദേഹം തന്റെ പേജിലൂടെ പങ്കുവെച്ച ചിത്രം..

error: Content is protected !!