സഖാവ് ബാലനായി സണ്ണി വെയ്ന്‍

സഖാവ് ബാലനായി നടന്‍ സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ദേശീയ പുരസ്‌കാരം നേടിയ ജോക്കരിന്റെ സംവിധായകന്‍ രാജു മുരുഗന്‍ ഒരുക്കുന്ന ജിപ്‌സിയിലൂടെയാണ് സണ്ണി വെയ്ന്‍ തമിഴിലെത്തുന്നത്. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജീവ നായകനാകുന്ന ചിത്രത്തില്‍ ലാല്‍ ജോസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

error: Content is protected !!