സംസ്ഥാന അവാര്‍ഡ്: കമ്മാരനെ തഴഞ്ഞതിനെതിരെ ആരാധകര്‍

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്നതില്‍ നിന്നു കമ്മാര സംഭവം എന്ന ദിലീപ് ചിത്രം ഒഴിവാക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം. സോഷ്യല്‍ മീഡിയയിലാണ് ഇതിനെതിരെ ദിലീപ് ഫാന്‍സ് പ്രചരണവുമായി രംഗത്തെത്തിയിട്ടുള്ളത് ഫേസ്ബുക്ക് പോസ്റ്റ് താഴെ…

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ട് എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. ദിലീപേട്ടനെയും കമ്മാരനെയും മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണിച്ചുപോലും ഇല്ല എന്ന് ചില റിപോര്‍ട്ടുകള്‍ കണ്ടു. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമകളിലെയും ദിലീപേട്ടന്റെ കരിയറിലെയും തന്നെ ഏറ്റവും മികച്ച അഭിനയങ്ങളില്‍ ഒന്നായ കമ്മാരനെ മറ്റു നടന്മാരുടെ മികച്ച അഭിനയങ്ങളോട് താരതമ്യപ്പെടുത്തി മറ്റുള്ളവരെ വിജയികളായി പ്രഖ്യാപിച്ചാല്‍ അതിലൊരു ന്യായം ഉണ്ട്. എന്നാല്‍ മത്സരിക്കാന്‍ ഒരു അവസരം പോലും നല്‍കാതെ ദിലീപേട്ടനെ തഴഞ്ഞു മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കൊടുത്താല്‍ ആ അവാര്‍ഡ് ഒറ്റന്‍മലയില്‍ കമ്മാരന്‍ നമ്പ്യാരുടെ ഔദാര്യം മാത്രം…

error: Content is protected !!