മികച്ച നടന്‍-ജയസൂര്യയും സൗബിനും പങ്കിട്ടു, നടി-നിമിഷ

നാല്‍പ്പത്തിയൊന്‍പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയെയും സൗബിന്‍ ഷാഹിറിനെയും തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സൗബിന്‍ പുരസ്‌കാരത്തിനര്‍ഹനായത്. ചോല, കുപ്രസിദ്ധ പയ്യന്‍ എന്നിവയിലെ പ്രകടനത്തിന് നിമിഷ സജയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ്ജ്. കുമാര്‍ ഷഹാനി ജൂറി ചെയര്‍മാനായ പത്തംഗ കമ്മറ്റിയാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. മികച്ച ചിത്രം, ഷരീഫ് സി യുടെ കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍, രണ്ടാമത്തെ ചിത്രം ഒരു ഞായറാഴ്ച്ച ശ്യാമപ്രസാദ്, മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്. മികച്ച ജനപ്രീതിയുള്ള ചിത്രം സുഡാനി ഫ്രം നൈജീരിയ. മികച്ച സ്വഭാവ നടി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പങ്കിട്ടു.

മികച്ച കഥാകൃത്ത് അങ്കിള്‍ എന്ന ചിത്രത്തില്‍ ജോയ്മാത്യു നേടി. തിരക്കഥാകൃത്ത് സക്കറിയ, മൊഹസിന്‍ പെരാരി എന്നിവര്‍ സുഡാനിയിലൂടെ നേടി, മികച്ച നവാഗത സംവിധായകന്‍ സക്കരിയ, തീവണ്ടിയിലൂടെയും ജോസഫിലൂടെയും മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ബി.കെ ഹരിനാരായണന്‍ . മികച്ച പിന്നണി ഗായകന്‍ പൂമുത്തോളെ എന്ന ജോസഫിലെ ഗാനത്തിലൂടെ വിജയ് യേശുദാസ് നേടിയപ്പോള്‍ ആമിയിലൂടെ ശ്രേയാഘോഷാല്‍ കരസ്ഥമാക്കി. പശ്ചാതല സംഗീതം- ബിജിപാല്‍(ആമി), മികച്ച ചലച്ചിത്ര ഗ്രന്ഥം-മലയാള സിനിമ പിന്നിട്ട വഴികള്‍- എം. ജയരാജ്, മികച്ച ലേഖനം- വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിലെന്ത്-ബ്ലെയ്‌സ് ജോണി,ചിത്രസംയോജകന്‍-അരവിന്ദ് മന്‍മഥന്‍

സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മറ്റിക്ക് മുന്‍പിലെത്തി. പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ 21 സിനിമകളാണ് മത്സരിച്ചത്.

പുരസ്‌കാരങ്ങള്‍:

.മികച്ച നടന്‍: ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)
.മികച്ച നടന്‍: സൗബിന്‍ ഷാഹിര്‍ (സുഡാനി ഫ്രം നൈജീരിയ)
.മികച്ച നടി: നിമിഷ സജയന്‍ (ചോല, ഒരു കുപ്രസിദ്ധ പയ്യന്‍)
.മികച്ച ചിത്രം: കാന്തന്‍ ദ ലവര്‍ ഓഫ് ദ കളര്‍ (ഷെരീഫ്)
.മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)
.മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ (സകരിയ്യ)
.മികച്ച സംവിധായകന്‍: ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച)
.മികച്ച നവാഗത സംവിധായകന്‍: സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
.മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)
.തിരക്കഥാകൃത്ത്: സക്കറിയ, മുഹ്‌സിന്‍ പെരാരി (സുഡാനി ഫ്രം നൈജീരിയ)
.മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ജോസഫ്)
.മികച്ച സ്വഭാവ നടിമാര്‍: സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)
.മികച്ച ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളെ… ജോസഫ്)
.മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (നീര്‍മാതള പൂവിനുള്ളില്‍ ആമി)
.മികച്ച ഗാനരചയിതാവ്: ഹരിനാരായണന്‍ (തീവണ്ടി, ജോസഫ്)
.മികച്ച ചിത്ര സംയോജകന്‍: അരവിന്ദ് മന്മഥന്‍ (ഒരു ഞായറാഴ്ച)
.മികച്ച ഛായാഗ്രാഹകന്‍: കെയു മോഹനന്‍ (കാര്‍ബണ്‍)
.മികച്ച സംഗീത സംവിധായകന്‍: വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
.മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍
.നൃത്ത സംവിധായകന്‍: പ്രസന്ന സുജിത്ത്
.മികച്ച ബാലതാരം: അബനി ആദി
.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (വനിത): സ്‌നേഹ (ലില്ലി)
.ശബ്ദമിശ്രണം: ഷിനോയ് ജോസഫ്
.മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍
.മികച്ച ചലച്ചിത്ര ലേഖനം: വെള്ളിത്തിരയിലെ അവരും നമ്മളും തമ്മില്‍ (ബ്ലെയ്‌സ് ജോണി)
.പ്രത്യേക ജൂറി പരാമര്‍ശം: സനല്‍കുമാര്‍ ശശിധരന്‍