‘സ്റ്റാന്‍ഡ് അപ്പു’മായി നിമിഷയെത്തുന്നു, സംവിധാനം വിധു വിന്‍സന്റ്

വിധു വിന്‍സന്റിന്റെ സംവിധാനത്തില്‍ നിമിഷ സജയന്‍ നായികയാത്തെുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. വിധു വിന്‍സന്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. 2016ല്‍ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം വിധു വിന്‍സന്റിന് ലഭിച്ചിട്ടുണ്ട്. മികച്ച പുതുമുഖ സംവിധായിക എന്നത് അടക്കം രണ്ട് പുരസ്‌കാരങ്ങള്‍ ചലച്ചിത്ര മേളയില്‍ നിന്ന് മാന്‍ഹോള്‍ കരസ്ഥമാക്കിയിരുന്നു.

error: Content is protected !!