പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ടീസര്‍ ഇറങ്ങി

പ്രിയ പ്രകാശ് വാര്യര്‍ മുഖ്യ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 70 കോടി ചെലവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് താരമെത്തുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഏറെയും ബോളിവുഡില്‍ നിന്നു തന്നെയുള്ളവരാണ്. ചിത്രം മലയാളത്തിലും എത്തുന്നുണ്ട്.പൂര്‍ണമായും യു കെ യില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അടുത്ത ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും. ഫോര്‍ മ്യൂസികാണ് സംഗീതം നല്‍കുന്നത്. മലയാളിയായ സീനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

error: Content is protected !!