പുതിയെ വീട്ടിലെ സന്തോഷം പങ്കുവെച്ച് സൗബിന്‍…

മികച്ച അഭിനേതാവും അവാര്‍ഡ് ജോതാവുമായ സൗബിന്‍ തന്റെ ജീവിതത്തിലെ ഒരു നല്ല നിമിഷം തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ വീടിലേക്ക് ഭാര്യയോടൊപ്പം കാലെടുത്തുവയ്ക്കുന്ന ഒരു മനോഹരമായ നിമിഷമാണ് സൗബിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇതുവരെയുണ്ടായിരുന്ന എല്ലാ നല്ല തുടക്കങ്ങളിലും മികച്ചത് ഇതായിരുന്നുവെന്നാണ് താരം അഭിപ്രായപ്പെടുന്നത്. തന്റെ പോസ്റ്റിന് താഴെ അദ്ദേഹം ഇങ്ങനെ കുറിച്ചു..:
‘To all the new beginnings we have had together, this one’s been the most special one. New home ..

കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്രം പുരസ്‌കാരവേദിയില്‍ വെച്ചാണ് സൗബിന്‍ ജയസൂര്യക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ അവാര്‍ഡിന് അര്‍ഹനായത്. ഈയിടെ പുറത്തിറങ്ങിയ സൗബിന്റെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

സൗബിന്‍ പങ്കുവെച്ച ചിത്രം കാണാം…

error: Content is protected !!