മലയാളത്തില്‍ പുതിയൊരു ഹിറ്റിനൊരുങ്ങി സംവിധാകന്‍ ഭദ്രനും സൗബിനും.. ആദ്യ പോസ്റ്റര്‍ പങ്കുവെച്ചത് മോഹന്‍ ലാല്‍..

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. യുവനടനായ സൗബിന്‍ സാഹിറുനുമൊപ്പമാണ് ഭദ്രന്റെ തിരിച്ചുവരവ്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ പേജിലൂടെ പങ്കുവെച്ചു. ആവിഷ്‌കാരത്തിന്റെ രീതിയില്‍ തന്നെ ഒരു വ്യത്യസ്ഥത തോന്നുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ‘ജൂതന്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. നടന്‍ പൃഥ്വിരാജും ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ ജൂതനില്‍ എത്തുന്നത്. റിമ കല്ലിങ്കല്ലാണ് ചിത്രത്തില്‍ നായിക വേഷമണിയുന്നത്. ഒരു നിഗൂഢമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തിന് ലോകനാഥന്‍ ശ്രീനിവാസനാണ് ഛായാഗ്രഹകന്‍. ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്.

സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന്‍, എസ്. സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്. ലോകനാഥന്‍ എസ്. ഛായാഗ്രഹണം, സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം എന്നിവ നിര്‍വഹിക്കുന്നു.

error: Content is protected !!