ഹൃത്വിക് റോഷനോടാണ് തനിക്ക് ആകര്‍ഷണം തോന്നിയിട്ടുള്ളത് : സൊനാക്ഷി

എങ്ങനെയുള്ള പുരുഷനെയാണ് ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനു നടി സൊനാക്ഷി സിന്‍ഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക് ആകര്‍ഷണം തോന്നിയ ഒരേയൊരു പുരുഷന്‍ ഹൃത്വിക് റോഷനാണെന്നാണ് സൊനാക്ഷി ഉത്തരമായി നല്‍കിയത്. അങ്ങനെ തോന്നാനുള്ള കാരണം കഹോന പ്യാര്‍ ഹെ എന്ന ചിത്രമാണെന്നുമാണ് സൊനാക്ഷി വെളിപ്പെടുത്തിയത്.

ജീവിതത്തിലര്‍ഹിക്കുന്ന ഇടം തരുന്ന, ഒരു കാര്യത്തിലും തളര്‍ത്താത്ത ആളായിരിക്കണം ജീവിത പങ്കാളിയായെത്തേണ്ടത് എന്നാണ് സൊനാക്ഷിയുടെ പക്ഷം. വിവാഹതിരാകാന്‍ പോകുന്ന യുവതികളോട് സൊനാക്ഷിക്ക് പറയാനുള്ളതും അതു തന്നെയാണ്. ഒരിക്കലും ഒരു തെറ്റായ കാരണത്തിനുവേണ്ടി വിവാഹിതരാകരുതെന്നും സൊനാക്ഷി പറയുന്നു.

2010 ല്‍ ഇറങ്ങിയ ചിത്രം ദബാംഗിലൂടെയാണ് ബോളിവുഡില്‍ സോനം അരങ്ങേറ്റം കുറിയ്ക്കുന്നത്. ആ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും സൊനാക്ഷി സ്വന്തമാക്കി. അഭിനേത്രി എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് താരം.