വിജയ് സേതുപതി ചിത്രം സീതാകാതി ട്രെയ്‌ലര്‍ ഇറങ്ങി

വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സീതാകാതിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. 75 സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതി എത്തും. ആദ്യമായിട്ടാണ് താരം ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.

പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

error: Content is protected !!