സീതക്കാതിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം

വിജയ് സേതുപതി നായകനായെത്തുന്ന ചിത്രം സീതാകാതിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അവന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. മധന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് ആണ്. ഹാരിഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യ്ത ചിത്രം നിര്‍മ്മിക്കുന്നത് പാഷന്‍ സ്റ്റുഡിയോസാണ്. സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അര്‍ച്ചനയാണ് ചിത്രത്തിലെ നായിക. പാര്‍വതി നായര്‍, രമ്യ നമ്പീശന്‍, ഗായത്രി എന്നിവരും അഭിനയിക്കുന്നുണ്ട്.  ഗോവിന്ദ് മേനോനാണ് സീതാകാതിക്കായി സംഗീതം ഒരുക്കുന്നത്.  വിജയ് സേതുപതിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്.

error: Content is protected !!