ഷീല മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മകന്‍ ജോര്‍ജ്ജ്

ഷീലയുടെ മകന്‍ ജോര്‍ജ്ജ് സംവിധാന രംഗത്തേയ്ക്ക്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും ജോര്‍ജ് തന്നെയാണ്. ഷീല ഒരു തമിഴ് വാരികയിലെഴുതിയ ‘നിനൈവുകള്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ. ചിത്രത്തില്‍ ഷീല തന്നെയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. നേരത്തേ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന മലയാള ചിത്രത്തില്‍ ജോര്‍ജ് നായകനായി അഭിനയിച്ചിട്ടുണ്ട്.

കെ. ബാലചന്ദറിന്റെയും സുന്ദര്‍ സിയുടെയും സഹായിയായി പ്രവര്‍ത്തിച്ച പരിചയവുമായാണ് ജോര്‍ജ് സംവിധാനത്തിലേക്ക് കടക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ ഇതുവരെയും വന്നിട്ടില്ലാത്ത പുതുമയുള്ള പ്രമേയമാണ് ചിത്രത്തിനുള്ളതെന്ന് ഷീല പറയുന്നു. തിരക്കഥാ ജോലികള്‍ പൂര്‍ണമായും പൂര്‍ത്തിയായാല്‍ മറ്റ് അഭിനേതാക്കളെ നിശ്ചയിക്കും.