‘എന്റെ റോള്‍ മോഡല്‍ തിലകന്‍ സാര്‍’; ശരണ്യ പൊന്‍വണ്ണന്‍

തനിക്കു മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ‘തെന്‍മേര്‍ക്ക് പരുവക്കാറ്റ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ അനുകരിച്ചിരുന്നത് നടന്‍ തിലകനെയായിരുന്നു എന്ന് നടി
ശരണ്യ പൊന്‍വണ്ണന്‍.  മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇത്രയധികം അഭിനയ പ്രതിഭകള്‍ ഇല്ല എന്നും ശരണ്യ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘തിലകന്‍ സാറിനെ എല്ലാക്കാലത്തും ഇഷ്ടമാണ്. നേരില്‍ കാണുമ്പോള്‍ അദ്ദേഹം കുറച്ചു സീരിയസ് ആണ് എന്ന് തോന്നും. എന്നാല്‍ സ്‌ക്രീനില്‍ അദ്ദേഹം സ്‌നേഹരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ കരഞ്ഞു പോകും. ‘സ്പടികം’, ‘കിരീടം’ എന്നിവ ഉദാഹരണങ്ങളാണ് .എന്റെ റോള്‍ മോഡലും തിലകന്‍ സാര്‍ തന്നെയാണ്. ‘സല്ലാപം’ മുതല്‍ ‘ഉദാഹരണം സുജാത’വരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് എന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.