21 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു

തന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തിയേക്കുമെന്ന് സത്യന്‍ അന്തിക്കാട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്‍ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്. ചിലപ്പോള്‍ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാന്‍ സാദ്ധ്യതയുണ്ടെന്നും’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

21 വര്‍ഷം മുമ്പ് ഒരാള്‍ മാത്രം എന്ന ചിത്രത്തിലാണ് സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒടുവില്‍ ഒന്നിച്ചത്. എസ് എന്‍ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം 1997 നവംബറിലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, ശ്രുതി, തിലകന്‍, ശ്രീനിവാസന്‍, കാവ്യ മാധവന്‍, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.