‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’….

നടി സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ബിജുമേനോന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തില്‍ സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. സജീവ് പാഴൂര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അലന്‍സിയര്‍ , സൈജു കുറുപ്പ്,സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും.

error: Content is protected !!