സര്‍ക്കാര്‍ എച്ച്.ഡി പ്രിന്റ് കമിംഗ്…ഭീഷണിയുമായ് തമിള്‍ റോക്കേഴ്‌സ്

വിജയ് ചിത്രം’ സര്‍ക്കാര്‍’ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന ഭീഷണിയുമായി തമിള്‍ റോക്കേഴ്‌സ് വെബ്‌സൈറ്റ്. വ്യാജപതിപ്പുകള്‍ക്ക് തടയിടാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടപടി എടുത്തിട്ടും കാര്യമായ ഫലം ഉണ്ടായില്ല. ഇതിന് പ്രതികാര നടപടിയായാണ് പുതിയ ചിത്രങ്ങളുടെ പതിപ്പ് പുറത്തുവിടുന്നതെന്ന് തമിള്‍ റോക്കേഴ്‌സ് പറയുന്നു. വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ പേജിലാണ് വെല്ലുവിളി. ‘കത്തി’ക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍.

സര്‍ക്കാരിന്റെ എച്ച്.ഡി പ്രിന്റ് കമിംഗ്.. നിങ്ങള്‍ എത്ര പേര്‍ എച്ച്.ഡി പ്രിന്റിനായി കാത്തിരിക്കുന്നുവെന്നും എത്ര തടസങ്ങളുണ്ടായാലും അവരെ തകര്‍ക്കാനാവില്ലെന്നും ട്വീറ്റിലുണ്ട്. സര്‍ക്കാരിന്റെ വ്യാജ പതിപ്പ് തടയാന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് കടുത്ത നടപടികള്‍ എടുത്തിരിക്കവേയാണ് തമിള്‍ റോക്കേഴ്‌സിന്റെ പുതിയ ഭീഷണി.

സൂര്യയുടെ സിങ്കം 3 എന്ന ചിത്രത്തിന്റെ ആദ്യ ഷോ നടക്കുമ്പോള്‍ തന്നെ അതിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തിയത് നിര്‍മ്മാതാക്കളെ ആശങ്കയിലാഴ്ത്തിയിരുന്നു. കമലഹാസന്റെ വിശ്വരൂപം, രജനികാന്തിന്റെ കാല എന്നീ ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തി. കഴിഞ്ഞ മാസം റീലീസ് ചെയ്ത സണ്ടക്കോഴി 2, നമസ്‌തേ ഇംഗ്ലണ്ട്, വട ചെന്നൈ, വെനം തുടങ്ങിയ ചിത്രങ്ങളുടെ ഇന്റര്‍നെറ്റ് പതിപ്പും ഇറങ്ങിയിരുന്നു.സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയ്‌ക്കെതിരെയും സമാനമായ ഭീഷണിയുണ്ട്.

error: Content is protected !!