ദീപാവലിക്കൊരുങ്ങി സര്‍ക്കാര്‍

ഇളയ ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ നവംബര്‍ 6 ചൊവ്വാഴ്ച്ച ദീപാവലി ദിനത്തില്‍ തിയേറ്ററുകളിലെത്തും. നവംബര്‍ 2ന് റിലീസ് അനുവദിക്കണമെന്ന് തമിഴ്‌നാടിനു പുറത്ത് കേരളമുള്‍പ്പടെയുള്ള സ്ഥലങ്ങളിലെയും വിദേശത്തെയും വിതരണക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാന വിപണിയായ തമിഴകത്ത് ദീപാവലി റിലീസാണ് നല്ലതെന്നും എല്ലായിടത്തും ഒരുമിച്ച് റിലീസ് ചെയ്താല്‍ മതിയെന്നും സണ്‍ പിക്‌ചേര്‍സ് തീരുമാനിക്കുകയായിരുന്നു.

ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ കേരള വിതരണാവകാശം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 8 കോടി രൂപയ്ക്കാണ് കൈമാറിയത്. കേരളത്തില്‍ റെക്കോഡ് റിലീസ് ചിത്രം ഉറപ്പിച്ചു കഴിഞ്ഞു. എറണാകുളം പോലുള്ള പ്രധാന സെന്ററുകളില്‍ നാലു സിംഗിള്‍ സ്‌ക്രീനുകളില്‍ റിലീസ് ദിവസം ചിത്രമുണ്ടാകും.എ.ആര്‍ മുരുഗദോസാണ് സര്‍ക്കാറിന്റെ സംവിധായകന്‍. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

error: Content is protected !!