വ്യക്തിപരമായി അധിക്ഷേപിച്ചു; സുരാജിനും ചാനലിനുമെതിരെ കേസ് നല്‍കി സന്തോഷ് പണ്ഡിറ്റ്

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പരിപാടി നടത്തിയതിന്റെ പേരില്‍ മലയാളത്തിലെ പ്രമുഖ ചാനലിനും സുരാജ് വെഞ്ഞാറമൂടിനുമെതിരെ സന്തോഷ് പണ്ഡിറ്റ് കേസ് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്നെ വ്യക്തിപരമായ് അധിക്ഷേിപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല് വ്യക്തിന്മേല്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു..എന്നാല്‍ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..

ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‍ക്കതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു

ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും

എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി..

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍.. മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍.. സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്.