ബിജു മേനോന്റെ നായികയായി സംവൃത വീണ്ടും സിനിമയിലേക്ക്

വിവാഹത്തോടെ അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ട സംവൃത ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നു. ബിജുമേനോനെ നായകനാക്കി ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് ഇതു വരെ നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രത്തിന്റെ പേരും, സംവൃത നായികയാകുന്ന വാര്‍ത്തയും ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സജീവ് പാഴൂരാണ്.

2012ല്‍ ആണ് അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ അഖിലിനെ വിവാഹം കഴിച്ച് സംവൃത അഭിനയരംഗം വിട്ടത്. ലാല്‍ജോസിന്റെ ദിലീപ് ചിത്രമായ രസികനിലൂടെ 2004ല്‍ സിനിമയിലെത്തിയ സംവൃത തമിഴിലും തെലുങ്കിലുമുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. 2012 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്. അടുത്തിടെ ഒരു ടിവി ഷോയിലൂടെ മടങ്ങിയെത്തിയ സംവൃതയെ തേടി നിരവധി ഓഫറുകള്‍ വന്നിരുന്നു.

error: Content is protected !!