സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്.. ഇക്കുറി ഫഹദിനൊപ്പം

സായി പല്ലവി വീണ്ടും മലയാളത്തിലേക്കെത്തുന്നു. ഇക്കുറി ഫഹദ് ഫാസിലിനൊപ്പമാണ് താരം എത്തുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കലി’ എന്ന ചിത്രത്തിലാണ് അവസാനമായി സായി പല്ലവിയെ മലയാളികള്‍ കണ്ടത്. ഇക്കുറി നവാഗത സംവിധായകന്‍ വിവേകിന്റെ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് സായി തിരിച്ചെത്തുന്നത്.

അതേസമയം, ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. സുരഭി ലക്ഷ്മി, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ, അതുല്‍ കുല്‍ക്കര്‍ണ്ണി, പ്രകാശ് രാജ് തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. റൊമാന്റിക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ളതായും സൂചനയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ ആരംഭിച്ചു.

error: Content is protected !!