യൂട്യൂബില്‍ തരംഗമായ റൗഡി ബേബിയുടെ മെയ്ക്കിങ്ങ് വീഡിയോ കാണാം…

മാരി 2വിലെ ചടുലമായ നൃത്തരംഗങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ഏറെ തരംഗമായ ഗാനമാണ് മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം. ധനുഷിന്റെ ആലാപനത്തില്‍ സായ് പല്ലവിയും ധനുഷും ഒപ്പം ചേര്‍ന്ന് അവതരിപ്പിച്ച ഗാനത്തിന് നൃത്തസംവിധാനം ചെയ്തത് തെന്നിന്ത്യന്‍ ഡാന്‍സ് മാസ്റ്റര്‍ പ്രഭുദേവ തന്നെയാണ്. ചിത്രത്തിലെ ഗാനം യൂട്യൂബില്‍ 250 മില്ല്യണോളം പ്രേക്ഷകരാണ് കണ്ടത്. നര്‍ത്തകരായ ധനുഷിന്റെയും സായ് പല്ലവിയുടെയും പ്രാഗത്ഭ്യത്തെ സംവിധായകന്‍ ബാലാജി മോഹന്‍ വളരെ കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരു യതാര്‍ത്ഥ ഹിറ്റ് സോങ്ങ് തന്നെയാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി തന്നെ റൗഡി ബേബിയുടെ മെയ്ക്കിങ്ങ് വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍.

രസകരമായ മെയക്കിങ്ങ് വീഡിയോ കാണാം..

error: Content is protected !!