‘ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ’..പാര്‍വതിയെ ട്രോളി മാത്തുക്കുട്ടി

രണ്ടു നിറങ്ങള്‍ ചേര്‍ന്ന വസ്ത്രം ധരിച്ചിട്ടുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. തന്റെ പുതിയ സ്‌റ്റൈല്‍ ആരാധകര്‍ക്കു മുന്‍പില്‍ പങ്കുവെച്ച പാര്‍വതിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ ജെ മാത്തുക്കുട്ടി. മാത്തുവും സുഹൃത്ത് രാജ് കലേഷും ഇരു കളറിലെ വേഷമിട്ട് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ‘എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ’.. എന്നും മാത്തുകുട്ടി കുറിച്ചിരുന്നു.

error: Content is protected !!