‘ഗള്ളി ബോയ്’ ആദ്യ ട്രെയ്‌ലര്‍ പുറത്ത്…

പുതുവര്‍ഷത്തില്‍ റണ്‍വീര്‍ സിങ്ങിനെ നായകാനാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗള്ളി ബോയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ റണ്‍വീര്‍ തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ റിലീസ് ഡെയ്റ്റും ഒപ്പം അണിയറപ്പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിലെ ട്രെയ്‌ലര്‍ റിലീസ് ഡെയ്റ്റ് അനൗണ്‍സ് ചെയ്യാനായി പുറത്തിറക്കിയ ആദ്യ ഗാനം ‘അസ്ലി ഹിപ്പോപ്പ്’ യൂട്യൂബില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ അതിലും വൈറലായിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍. ഏകദേശം ഇരുപത് മില്ല്യണോളം പേര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യുട്യൂബില്‍ ഇപ്പോള്‍ കണ്ട് കഴിഞ്ഞു. ആലിയയുടെയും റണ്‍വീറിന്റെയും മെമ്മേസും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
തികച്ചും ഒരു സംഗീത പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സീ മ്യൂസിക് കമ്പനിയാണ്.
ഫെബ്രുവരി 14ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

ട്രെയ്‌ലര്‍ കാണാം..

error: Content is protected !!