റണ്‍വീര്‍ പാടുന്നു ”യഥാര്‍ത്ഥ ഹിപ്പോപ്പ് ഇതാണ്…”

യുവതാരം റണ്‍ബീര്‍ സിങ്ങ് ഒരു റാപ്പറാണെന്ന് ബോളിവുഡ്ഡിലെല്ലാര്‍ക്കുമറിയാം… ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടിയുമായാണ് താരം ഇപ്പോള്‍ തന്റെ സ്വന്തം റാപ്പ് ചിത്രവുമായെത്തുന്നത്. തെരുവുകളില്‍ ജനിച്ചുവരുന്ന റാപ്പേഴ്‌സിന്റെ ജീവിത കഥയെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രം ഗള്ളി ബോയ് എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. റണ്‍വീര്‍ നായകവേഷത്തിലെത്തിയ പുതിയ ചിത്രം സിംബക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ചിത്രത്തില്‍ നടിയായെത്തുന്ന ആലിയ ഭട്ട് തന്റെ പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ഡെയ്റ്റ് അനൗണ്‍സ് ചെയ്യാനായി റണ്‍വീര്‍ തന്നെ റാപ് ചെയ്ത ‘അസ്ലി ഹിപ്പോപ്പ്’ എന്ന ഗാനം ഇപ്പോള്‍ യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. സ്വതസിദ്ധമായ ശബ്ദം കൊണ്ട് സംഗീത മിശ്രണം ചെയ്യുന്ന കലയായ ബീറ്റ് ബോക്‌സിങ്ങിന്റെ പശ്ചാത്തല സംഗീതത്തിലൂടെയാണ് ചിത്രത്തിന്റെ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. ബീറ്റ് ബോക്‌സേഴ്‌സായ ഡി സൈഫറും ബീറ്റ് റോയും ചേര്‍ന്നാണ് ഗാനത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരക്കുന്നത്.

https://www.instagram.com/p/BsHj9rKgE_v/?utm_source=ig_web_button_share_sheet

ബോളിവുഡ് താരങ്ങള്‍ തന്നെയാണ് റണ്‍വീറിന്റെ ചിത്രം നിര്‍മ്മിക്കുന്നതും. സിന്ദഗി നാ മിലേഗി ദൊബാര, ദില്‍ ചാത്താഹെ, റോക്ക് ഓണ്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്വാനി എന്നിവരാണ് ചിത്രത്തിന്റെ ബഡ്ജറ്റ് ഒരുക്കിയിരിക്കുന്നത്. ഫര്‍ഹാന്‍ അക്തറുടെ ഭാര്യ സോയ അക്താറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 9ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും. ഗാനത്തിന്റെ വീഡിയോ കാണാം…