രണ്ടാമൂഴത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്മാറി പകരം പുതിയ നിര്‍മ്മാതാവ്..!!!

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത’ത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും വ്യവസായി ബി ആര്‍ ഷെട്ടി പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഡോ: എസ് കെ നാരായണനാണ് ചിത്രത്തിന്റെ പുതിയ നിര്‍മ്മാതാവെന്നാണ് സൂചന.ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ആയിരം കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ ഫൈനല്‍ ചര്‍ച്ച നടത്തി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നിര്‍മ്മാതാവ് ഡോ. എസ് കെ നാരായണന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരുമായി ചര്‍ച്ച നടത്തി’ എന്നതായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസ്സുകളുള്ള മലയാളിയാണ് എസ് കെ നാരായണന്‍. ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ നിര്‍മ്മാതാവ്. തിരക്കഥയുമായി ബന്ധപ്പെട്ട് എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നം ഉടലെടുത്തതിന് പിന്നാലെയാണ് ബി ആര്‍ ഷെട്ടി ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.

error: Content is protected !!