ആകാംക്ഷകള്‍ക്ക് വിരാമം..രാം ചരണ്‍ന്റെ ‘rc12’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും..

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനു ശേഷം തെലുങ്ക് നടന്‍ രാം ചരണ്‍ന്റെ ആരാധകര്‍ക്ക് ആശ്വാസമായി തന്റെ പുതിയ ചിത്രമായ rc12 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. നാളെ ഉച്ചക്ക് ഒരു മണിയോടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡിവിവി
മൂവീസിന്റെ സൈറ്റിലായിരിക്കും പോസ്റ്റര്‍ പുറത്തുവിടുക. ബോയ്പതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ബോളിവുഡ് നടന്‍ വിവേക് ഒബറോയ്, അധ്വാനി കിയാറ എന്നിവര്‍ കഥയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇ മാസം 9ന് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങും. പുതുവര്‍ഷം ജനുവരി 12നാണ് തിയേറ്റര്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്. റൊമാന്റിക് ആക്ഷന്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഏറെ ജനശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.

error: Content is protected !!