കാണികള്‍ക്ക് ഹരം പകര്‍ന്ന് രാം ചരണ്‍ന്റെ ‘വിനയ വിധേയ രാമ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാം ചരണ്‍ നായകനായെത്തുന്ന ‘വിനയ വിധേയ രാമ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഡിവിവി മൂവീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 2019 ശങ്ക്രാന്തിയോടനുബദ്ധിച്ച് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ‘വിനയ വിധയ രാമ’ എന്ന് പേരുള്ള ചിത്രത്തിലെ നായക കഥാപാത്രത്തെ
മുന്‍നിര്‍ത്തിയാണ് പോസ്റ്റര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.  ചിത്രത്തില്‍ നടന്‍ വിവേക് ഒബറോയും പ്രധാന വേഷത്തിലെത്തുന്നു. ടീസര്‍ ഈ മാസം 9ന് രാവിലെ 10 മണിയോടെ പുറത്തിറങ്ങും. പോസ്റ്റര്‍ കാണാം…

error: Content is protected !!