രജിഷയുടെ മേക്ക് ഓവര്‍ വീഡിയോ കാണാം..

നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂണ്‍. രജീഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറു വിവിധ ഗെറ്റപ്പുകളിലാണ് രജിഷ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ മേക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിനുവേണ്ടി രജിഷ ശരീരഭാരം കുറച്ചു. കഥാപാത്രമായി മാറാനായി മുടി മുറിക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം താന്‍ ഒട്ടും സമ്മതിച്ചിരുന്നില്ലെന്ന് രജിഷ വീഡിയോയില്‍ പറയുന്നു. മുടി മുറിക്കുന്നതിനിടയില്‍ രജിഷ കരയുന്നതും വീഡിയോയില്‍ കാണാം.

error: Content is protected !!