‘ഫൈനല്‍സു’മായി രജിഷ

രജീഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. പി.ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലറാണ് ചിത്രം എന്ന സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. സ്‌പോര്‍ട്‌സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രമാണ് സുരാജിന്റേത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.